ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം; ഒരു കിടപ്പ് മുറിയും ലിവിങ് റൂമും കത്തി നശിച്ചു, വീട്ടിലൂണ്ടായിരുന്നവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

Saturday 24 August 2019 8:49 am IST

കൊച്ചി : ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കൊച്ചിയിലെ വീട്ടില്‍ തീപ്പിടിത്തം. പുലര്‍ച്ചെ രണ്ടേകാലോടെ ഇടപ്പള്ളിയിലെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണമായും കത്തി നശിച്ചു. 

സംഭവം നടക്കുമ്പോള്‍ ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും രണ്ട് ജോലിക്കാരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ ഫോഴ്‌സെത്തി പുറത്തെത്തിക്കുകയായിരുന്നു. 

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളേയും  ഏണി ഉപയോഗിച്ച് ജനാല വഴിയാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നി നിലയങ്ങളിലെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.