എസ്‌സിഒയുടെ എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഇനി സ്റ്റാച്യു ഓഫ് യൂണിറ്റിയും; ഭാരതത്തിന് ഇത് അഭിമാന നിമിഷം; പ്രചോദനകരമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

Tuesday 14 January 2020 8:46 am IST
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എസ്സിഒയില്‍ അംഗമായ രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണിത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ന്യൂദല്‍ഹി: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ എട്ട് അത്ഭുതങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏകതാ പ്രതിമയെ എസ്‌സിഒയുടെ എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രചോദനകരമാണ്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എസ്സിഒയില്‍ അംഗമായ രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണിത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ഓര്‍മ്മക്കായാണ് ഏകതാ പ്രതിമ സ്ഥാപിച്ചത്. ഇന്ത്യയുടെ അഭിമാനമായ ഈ പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമുണ്ട്. ഗുജറാത്തില്‍ നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപിലാണ് ഏകതാ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 135 മീറ്റര്‍ ഉയരത്തില്‍ പ്രതിമയുടെ നെഞ്ച് ഭാഗം വരെ സന്ദര്‍ശകര്‍ക്ക് പോകുവാന്‍ സാധിക്കും. ഇവിടെ ഒരുക്കിയിരിക്കുന്ന വ്യൂവിംഗ് ഗാലറിയില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ മനോഹര ദൃശ്യങ്ങളും വിന്ധ്യ, സത്പുര മലനിരകളുടേയും നര്‍മ്മദ വാലിയുടേയും ദൃശ്യങ്ങളും കാണാന്‍ കഴിയും. 2989 കോടി രൂപ ചെലവിട്ടാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.