എന്‍ഐഎക്ക് കൂടുതല്‍ അധികാരം; വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും രാജ്യാന്തര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവാസികള്‍ക്കെതിരെ കേസെടുക്കാനും ഇനി എന്‍ഐഎക്കു കഴിയും

Tuesday 25 June 2019 9:18 am IST

ന്യൂദല്‍ഹി: തീവ്രവാദകേസുകള്‍ അന്വേഷിക്കുന്ന രാജ്യത്തെ പരമോന്നത ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൂടുതല്‍ അധികാരങ്ങള്‍. ഇതുപ്രകാരം വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനുള്ള അധികാരം എന്‍.ഐ.എക്കു ലഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കേസെടുക്കാനും വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ സാങ്കേതികവിദ്യ ഉപയോഗിക്കാനും എന്‍ഐഎക്കു കഴിയും. 

ഇതുസംബന്ധിച്ച് എന്‍ഐഎ നിയമവും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമവും (യു.എ.പി.എ ആക്ട്) ഭേദഗതി ചെയ്യാനുള്ള ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമ ഭേദഗതിയോടെ വിദേശത്തെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രതിയായ സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്ത് കേസുകളും അന്വേഷിക്കാന്‍ എന്‍ഐഎക്കു കഴിയും.

യുഎപി.എ ആക്ട് ഭേദഗതി നടപ്പാവുന്നതോടെയാണ് വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനുള്ള അധികാരം എന്‍ഐഎക്കു ലഭിക്കുന്നത്. വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നു കോടതി കണ്ടെത്തുന്ന സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള അധികാരമേ ഇതുവരെ എന്‍.ഐ.എക്ക് ഉണ്ടായിരുന്നുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.