സ്‌കൂളില്‍ വച്ച് ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണു; ആലപ്പുഴയില്‍ വിദ്യാര്‍ത്ഥി മരിച്ചു; കണ്ണീര്‍ ഉണങ്ങാതെ കേരളം

Friday 22 November 2019 4:38 pm IST

മാവേലിക്കര: ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു.  ചാരുംമൂട് ചുനക്കര ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത്(12) ആണു മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം  കൈകഴുകാനായി പൈപ്പിന്‍ ചുവട്ടിലേക്ക് പോകുകയായിരുന്നു നവനീത്. ഇതിനിടെ സ്‌കൂള്‍ മൈതാനത്ത് കളിക്കുകയായിരുന്ന ഒരുകുട്ടിയുടെ കൈയില്‍നിന്നു തെറിച്ച തടിക്കഷ്ണം തലയ്ക്കുപിന്നില്‍ വന്നടിക്കുകയായിരുന്നു.

 തലയ്ക്കുപിന്നില്‍  നിന്നുള്ള അടിയേറ്റുവീണ നവനീതിനെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ നിലഗുരുതരമായതുകാരണം താലൂക്കാശുപത്രിയിലേക്കുമാറ്റുവാനായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ താലൂക്കാശുപത്രിയിലേക്കു മാറ്റുന്നതിനിടെ നവനീത് മരണപ്പെട്ടു.  സ്‌കൂള്‍ മൈതാനത്തു  കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യില്‍ നിന്ന്  ബാറ്റായി ഉപയോഗിച്ച തടിക്കഷണം അബദ്ധത്തില്‍  തെറിച്ചുപോകുകയും നവനീതിന്റെ തലയ്ക്ക്  പിന്നില്‍ കൊളളുകയുമായിരുന്നെന്നാണ് പ്രാഥമികമായി അറിയാന്‍ കഴിഞ്ഞ വിവരം. കുട്ടിക്ക് പുറമേ ക്ഷതമൊന്നും ഇല്ലെന്നു മരണം സ്ഥിതീകരിച്ച ഡോക്ടര്‍ പറഞ്ഞു.സംഭവത്തെതുടര്‍ന്ന് പോലീസ് സ്‌കൂളിലെത്തി മറ്റു കുട്ടികളുടോട് വിവരങ്ങള്‍ തിരക്കി. അബദ്ധത്തിലാണ് അപകടം സംഭവിച്ചതെന്ന് കുട്ടികള്‍ പോലീസിനു മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.