യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; കാര്യവട്ടത്ത് പോലീസിന്റെ പരിശോധന

Monday 15 July 2019 8:57 pm IST

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തൊട്ടടുത്തുള്ള കാട്ടില്‍ നിന്നും കണ്ടെത്തി. കോളേജ് ഓഫ് എന്‍ജിനീയറിങിലെ എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് ഇന്നു വൈകിട്ടോടെ കണ്ടെത്തിയത്. ശ്യാനിനെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. 

കാര്യവട്ടം സര്‍വകലാശാലാ ക്യാമ്പസിനുള്ളിലെ കാട്ടിനുളളില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്നും ഇദേഹത്തിന്റെ ബാഗും മൊബൈല്‍ ഫോണും പുസ്തകങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ പോലീസ്  സ്ഥലത്തെത്തി ക്യാമ്പസില്‍ പരിശോധന നടത്തി. യൂണിവേഴ്‌സിറ്റി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.