തൃശൂര്‍ പോലീസ് അക്കാദമിയിലെ ;എസ്‌ഐ ആത്മഹത്യ ചെയ്ത നിലയില്‍

Thursday 5 December 2019 4:13 am IST

 

കട്ടപ്പന/തൃശൂര്‍: രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ എസ്‌ഐയെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വാഴവര ചെള്ളേടത്ത് വീട്ടില്‍ സി.കെ. അനില്‍കുമാര്‍ (44) ആണ് മരിച്ചത്. നിര്‍മ്മലസിറ്റി കവുന്തിക്കടുത്തുള്ള കാട്ടിലെ പാറപ്പുറത്ത് ആണ്  മരിച്ച നിലയില്‍  കണ്ടെത്തിയത്. ചൊവ്വാഴ്ച്ച സഹോദരന്റെ വീട്ടിലെത്തിയ അനില്‍ തനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും സ്ഥലം പണയം വെച്ച് ബാധ്യതകള്‍ തീര്‍ക്കണമെന്നും പറഞ്ഞിരുന്നു.  

 നാട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്ന് സമീപത്ത് തെരച്ചില്‍ നടത്തിയ പോലീസ് പാറപ്പുറത്ത് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് കാന്റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് അനില്‍ മാനസികമായ സമര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.  പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് കൂടിയാണ് അനില്‍. സിവില്‍ പോലീസ് ഓഫീസറായ പ്രിയയാണ് ഭാര്യ. മകന്‍: കണ്ണന്‍. പോലീസ് അക്കാദമിയില്‍ നടക്കുന്ന രണ്ടാമത്തെ എഎസ്‌ഐയുടെ മരണമാണ്. കഴിഞ്ഞ ദിവസം അക്കാദമിയിലെ എഎസ്‌ഐയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.