പ്രവാസി വ്യവസായിയുടെ ആത്മഹത്യാ കേസ്: നഗരസഭാ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, എങ്ങുമെത്താതെ അന്വേഷണം

Friday 8 November 2019 6:44 pm IST

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന നഗരസഭാ സെക്രട്ടറിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ആന്തൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്നു എം.കെ. ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമനം നല്‍കിയിരിക്കുന്നത്.

15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതില്‍ മനം നൊന്താണ് പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയത്. കേസില്‍ വീഴ്ച്ച പറ്റിയെന്നാരോപിച്ചായിരുന്നു എം.കെ. ഗിരീഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമള, സെക്രട്ടറി എം.കെ. ഗിരീഷ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ കലേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണമെന്ന് സാജന്റെ ഭാര്യ ഇ.പി. ബീന പരാതി നല്‍കിയിരുന്നു.

കേസില്‍ ആര്‍ക്കെതിരെയും തെളിവില്ലാത്തത് കൊണ്ട്, കേസ് അവസാനിപ്പിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തിലെ മനോവിഷമമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളയെയും ഉേദ്യാഗസ്ഥരെയും ക്രൈംബ്രാ!ഞ്ച് ചോദ്യം ചെയ്തു. നഗരസഭയിലെ ഫയലുകള്‍ പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്തിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണ കാരണമെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. 

എന്നാല്‍, സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ശ്യാമളയടക്കമുള്ളവര്‍ക്കെതിരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. പ്രതികളാരുമില്ലാത്ത അസ്വാഭാവിക മരണക്കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് തളിപ്പറമ്പ് ആര്‍ഡിഒക്കാണ് സമ!ര്‍പ്പിക്കേണ്ടത്. ഇതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തുടര്‍നടപടികളും ഉണ്ടാവില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.