മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍ സണ്ണി വെയ്ന്‍; താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ നടന്‍

Friday 1 November 2019 4:05 pm IST

 

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നറിയിച്ച്  താരത്തിനൊപ്പൊമുള്ള ചിത്രം പങ്കുവയ്ച്ച് സണ്ണി വെയ്ന്‍. എന്നാല്‍ ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തെകുറിച്ചുള്ള മറ്റുവിവരങ്ങള്‍ നടന്‍ പുറത്തുവിട്ടിട്ടില്ല. രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 'ജൂണ്‍' ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ സണ്ണി വെയ്ന്‍ ചിത്രം. 'അസുരന്‍' ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യരുടെ ചിത്രം.

അസുരനിലെ അഭിനയത്തിന് നിരവധി പ്രശംസകളാണ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. അഭിനയത്തില്‍ വന്ന വലിയൊരു ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവില്‍ താരം അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രം എന്നാണ് ഇതിനെ പ്രേക്ഷകര്‍ പറയുന്നത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന് ഒപ്പമായിരുന്നു സണ്ണി വെയ്നിന്റെയും മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സണ്ണിവെയ്ന്‍. തുടര്‍ന്ന് താരം മോഹന്‍ലാലിനും നിവിന്‍പോളിക്കുമൊപ്പം കായകുളം കൊച്ചുണ്ണിയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കേശവന്‍ എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെയാണ് താരം അവതരിപ്പിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.