കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി: സുപ്രീം കോടതിയില്‍ ഒക്‌റ്റോബര്‍ ഒന്നു മുതല്‍ വാദം; പരിഗണിക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്

Saturday 28 September 2019 12:36 pm IST

ന്യൂദല്‍ഹി: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പു റദ്ദാക്കി പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തെ വിലക്കുകളും ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളില്‍ ഒക്‌റ്റോബര്‍ ഒന്നു മുതല്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചംഗ ഭരണഘടന ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. 

370-ാം വകുപ്പു റദ്ദു ചെയ്തതിനെതിരെയുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഹര്‍ജി, കശ്മീരില്‍ കുട്ടികളെ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നു എന്നാരോപിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏനാക്ഷി ഗാംഗുലി, പ്രഫ.ശാന്ത സിന്‍ഹ എന്നിവരുടെ പരാതി, മുന്‍ മുഖ്യമന്ത്രി ഫാരുഖ് അബ്ദുല്ലയെ ഹാജരാക്കണമെന്ന എംഡിഎംകെ നേതാവ് വൈക്കോയുടെ ഹര്‍ജി എന്നിവയടക്കം നിരവധി ഹര്‍ജികള്‍ കോടതിയുടെ മുന്നിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.