പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിമുടി പിഴവുകള്‍; സ്യൂട്ട് ഹര്‍ജിയില്‍ പിണറായി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്, നാണക്കേട്

Monday 27 January 2020 8:58 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൊത്തം പിശകുകളെന്ന് സുപ്രിംകോടതി റജിസ്ട്രി. തെറ്റുകള്‍ തിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട്  സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചത്.  ഹര്‍ജിയിലെ പത്തില്‍പ്പരം പിഴവുകള്‍ നേരത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ പരിഹരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് കൂടുതല്‍ പിശകുകള്‍ സുപ്രിം കോടതി റജിസ്ട്രി കണ്ടെത്തുന്നത്.

തുടര്‍ന്ന് ഹര്‍ജികളില്‍ പിഴവുണ്ടെന്ന് വ്യക്തമാക്കി  സര്‍ക്കാരിന് നോട്ടീസ് നല്‍കി. ഇത് പരിഹരിച്ചാല്‍ മാത്രമെ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പിണറായി സര്‍ക്കാരിന് നോട്ടീസ് അയച്ച കാര്യം സുപ്രീം കോടതി വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.