'പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാന്‍ പറ പറ്റങ്ങളോട്'; കുരുപൊട്ടിയേ പറ്റൂ എന്നുള്ളവരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെയെന്ന് സുരേഷ് ഗോപി

Saturday 18 January 2020 4:49 pm IST

 

ന്നേ പരിഹസിക്കുന്നവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സിനിമ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാന്‍ പറ പറ്റങ്ങളോട്, അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍. അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്.

ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ഒരു ആംഗര്‍ ആയിട്ടോ, എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്പാദിച്ച് കൂട്ടിയതില്‍ നിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ എന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ്‌ഗോപി പ്രതികരിച്ചു.

എംപിയാക്കുന്നത്തിനു മുന്നേ തന്നെ താരം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍, തനിക്കെത്തിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചുവരുന്ന വിമര്‍ശനങ്ങള്‍ക്കും വിരോധ പ്രചരണങ്ങള്‍ക്കുമെതിരെയാണ് അദേഹം സംസാരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.