'ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന തീരുമാനം'; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് സുരേഷ് റെയ്‌ന

Tuesday 6 August 2019 12:26 pm IST

 

ന്യൂദല്‍ഹി: മറ്റുസംസ്ഥാനങ്ങളിലെ പോലെ കശ്മീരിലും തുല്യത കൊണ്ടു വരുന്നതിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ വിഷയം രാജ്യമാകെ ചര്‍ച്ചചെയ്യുബോള്‍ തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന.

കേന്ദ്ര സര്‍ക്കാരിന്റെ ഐതിഹാസികമായ ഈ തീരുമാനത്തെ ഇന്ത്യായുടെ ചരിത്രത്തിലെ സുപ്രധാനമായ ഏടായിട്ടാണ് സുരേഷ് റെയ്ന വിലയിരുത്തുന്നത്. കൂടാതെ ഇന്ത്യയ്ക്ക് സുഗമമായ ഒരു ഭാവിയാണ് താന്‍ മുന്നില്‍ കാണുന്നതെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കശ്മീര്‍ വിഷയത്തെ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. 

ഇന്നലെ പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയത്തെ സംബന്ധിച്ചുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്ര്യഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് താരത്തിന്റെ ട്വീറ്റ്. കശ്മീര്‍ നയത്തെ സംബന്ധിച്ച് രാജ്യമാകെ ചര്‍ച്ചകളും പ്രകടനങ്ങളും നടക്കുമ്പോള്‍ കായിക രംഗത്ത് നിന്നും പുറത്തു വരുന്ന ആദ്യ പ്രതികരണമാണ് റെയ്‌നയുടേത്. അനുപംഖേര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്നലെ തന്നെ സര്‍ക്കാരിനനുകൂലമായ പ്രസ്ഥാവനകളുമായി രംഗത്തുവന്നിരുന്നു. എന്തായാലും കായിക രംഗത്തുനിന്നുള്ള ആദ്യ പ്രതികരണവും സര്‍ക്കാരിനനുകൂലമായിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.