ഷീല ദീക്ഷിത്തിനെ പോലെ ഓര്‍മിക്കപ്പെടുമെന്ന് സുഷമയ്ക്ക് ട്വിറ്റര്‍ സന്ദേശം; ചുട്ട മറുപടി നല്‍കി സുഷമ സ്വരാജ്; ആശംസകളുമായി നിരവധി പേര്‍

Monday 22 July 2019 4:44 pm IST
ഷീല ദീക്ഷിത്തിനെ പോലെ നിങ്ങള്‍ ഓര്‍മ്മിക്കപ്പെടട്ടെയെന്ന് സുഷമയ്ക്ക് സന്ദേശമയച്ച ഇര്‍ഫാന്‍ ഖാനെന്ന വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയാണ് തന്റെ ആരാധകരെ സുഷമ തൃപ്തിപ്പെടുത്തിയത്.

 

ന്യൂദല്‍ഹി: ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കുന്നതില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് ഇത്തവണയും തന്റെ ട്വിറ്റര്‍ ആരാധകരെ നിരാശപ്പെടുത്തിയില്ല. ഷീല ദീക്ഷിത്തിനെ പോലെ നിങ്ങള്‍ ഓര്‍മ്മിക്കപ്പെടട്ടെയെന്ന് സുഷമയ്ക്ക് സന്ദേശമയച്ച ഇര്‍ഫാന്‍ ഖാനെന്ന വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയാണ് തന്റെ ആരാധകരെ സുഷമ തൃപ്തിപ്പെടുത്തിയത്. താങ്കളുടെ ഇത്തരത്തിലുള്ള ഭാവനാപരമായ ചിന്തയ്ക്ക് നന്ദി അറിയിക്കുന്നു എന്നായിരുന്നു സുഷമയുടെ പ്രതികരണം. 

സുഷമയുടെ പ്രതികരണത്തെ തുടര്‍ന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്- വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥയാണ് താങ്കളെന്ന്, സല്യൂട്ടോടെ വ്യക്തമാക്കിയിരിക്കുന്ന ട്വീറ്റില്‍ സുഷമയക്കായി പ്രാര്‍ത്ഥിക്കുന്നെന്നും വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ സുഷമയ്ക്ക് ദീര്‍ഘായുസുംം ആരോഗ്യവും ആശംസിച്ചുള്ള നിരവധി ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.