സ്വാമി ചിദാനന്ദപുരിയുടെ വിശ്വധര്‍മ്മയാത്ര 31 മുതല്‍, പര്യടനം പെർത്തിൽ തുടങ്ങി സിഡ്‌നിയിൽ അവസാനിക്കും

Thursday 17 October 2019 11:35 am IST

മെല്‍ബണ്‍: ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി ആസ്‌ട്രേലിയന്‍ പര്യടനത്തിന്. സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വധര്‍മ്മ യാത്രയുടെ ഭാഗമായിട്ടാണ് പര്യടനം. ഒക്ടോബര്‍ 31ന് പെര്‍ത്തില്‍ തുടങ്ങി നവംബർ 11ന് സിഡ്‌നിയില്‍ അവസാനിക്കുന്ന തരത്തിലാണ് ആസ്‌ട്രേലിയയിലെ യാത്ര.

മെല്‍ബണ്‍ (നവംബർ - 2), ടൗണ്‍സ്‌വില്ല (നവംബർ-6), ബ്രിസ്‌ബേന്‍ (നവംബർ-8), കാന്‍ബെറേറ( നവംബർ-9) എന്നീ നഗരങ്ങളിലും വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സ്വാമിക്ക് സ്വീകരണം നല്‍കും. കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണ്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി-ക്യൂന്‍സ് ലാന്റ്, സംസ്‌കൃതി- ക്യൂന്‍സ് ലാന്റ്, അയ്യപ്പ സമാജം-കാന്‍ബറെറ, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി- സിഡ്‌നി, ഹിന്ദു കൗണ്‍സില്‍ ഓഫ് ആസ്‌ട്രേലിയ, സേവാഭാരതി- പെർത്ത്, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി-ടൗണ്‍സ്‌വില്ല, ഹിന്ദു ഓര്‍ഗനൈസേഷന്‍ ആന്റ് ടെമ്പിള്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാാണ് യാത്രയ്ക്ക് ആതിഥേയത്വം വഹിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.