സാമൂഹ്യ പ്രതിബദ്ധതയുടെ കഥയുമായി 'സ്വയം സേവകന്‍'

Sunday 24 November 2019 4:48 pm IST

ഒരു സ്വയം സേവകന്റെ സമൂഹത്തോടുള്ള പ്രതിബന്ധത എന്തെന്ന വിളിച്ചോതുന്ന ഹ്രസ്വ ചിത്രവുമായി ഉണ്ണി ചെമ്മനാട്. സ്വയം സേവകന്‍ എന്നു തന്നെ പേരിട്ടിരിക്കുന്ന ഈ  ചിത്രത്തില്‍ സമൂഹ നന്മയും സഹജീവികളോട് അനുകമ്പയും ഉള്ള ഒരു വ്യക്തി എങ്ങിനെയായിരിക്കണമെന്നും ഇതില്‍ പറയുന്നുണ്ട്. സതീഷ് മാധവന്‍ നിര്‍മാണം നിര്‍വഹിച്ച സിനിമയില്‍ മിഥുന്‍ കൃഷ്ണയാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ഒരു അപകടം പോലെയുള്ള നിത്യ സംഭവങ്ങളില്‍ ഇന്നത്തെ സമൂഹത്തിന്റെ വികാരവും, അവരുടെ പെരുമാറ്റവും തന്മയത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ആഷിഷ് സേവ്യറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പുതുമുഖങ്ങളും സ്വയംസേവകരുമായ 15ഒാളം ആളുകളാണ് ചിത്രത്തില്‍ വേഷമിട്ടത്. തിരക്കഥ സംഭാഷണം ധന്‍വിനാഥാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. 

യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ ഫെബ്രുവരി 23ന് നടക്കുന്ന സംഘത്തിന്റെ ചിത്രഭാരതി ദേശീയ ഹ്രസ്വചിത്ര മത്സര വേദിയിലേക്കും സ്വയം സേവകന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.