രാജസ്ഥാനിലെ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റാദ്ദാക്കിയതില്‍ പ്രതിഷേധിച്ചെന്ന് ആരോപണം

Tuesday 13 August 2019 11:24 am IST

ബില്‍വാര: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ രാജസ്ഥാനില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു. ഞായറാഴ്ച രാത്രിയോടെ ബില്‍വാര ജില്ലയിലെ ഷാപുര നഗരത്തിലുളള പ്രതിമയാണ് തകര്‍ത്തത്.

ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട്, പോലീസ് ഓഫീസര്‍ ഹരേന്ദ്ര മഗവാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഷാപുര പോലീസ് അറിയിച്ചു. 

ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് പ്രതിമ നശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയപ്പോള്‍ ആദ്യം പ്രതിഷേധം അറിയിച്ചത് ശ്യാമ പ്രസാദ് മുഖര്‍ജിയാണ്. കേന്ദ്രഭരണ പദവി നല്‍കിതില്‍ വിരോധമുള്ള ആരെങ്കിലുമാകും പ്രതിമ തകര്‍ക്കാന്‍ മുതിര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.