സഹ്യപര്‍വതം

Monday 8 July 2019 3:50 am IST

മഹേന്ദ്രോമലയസഹ്യോ ദേവതാത്മാ ഹിമാലയ:

ധ്യേയോ രൈവതകോ വിന്ധ്യോ ഗിരിശ്ചാരാവലി സ്തഥാ

ഭാരതത്തിന്റെ പശ്ചിമ സമുദ്രതടത്തില്‍ മഹാരാഷ്ട്രയിലും കര്‍ണാടകത്തിലുമായി വ്യാപിച്ചുകിടക്കുന്നു സഹ്യപര്‍വതം. ഇതില്‍ നിന്നാണ് കൃഷ്ണ, ഗോദാവരി നദികള്‍ ഉത്ഭവിക്കുന്നത്. സഹ്യാദ്രി ഗിരികളിലും അവിടെ നിന്ന് പിറവിയെടുക്കുന്ന നദീതടങ്ങളിലുമായി ത്ര്യംബകേശ്വര്‍, മഹാബലേശ്വര്‍, പഞ്ചവടി, മംഗോശീ, ബാലുകേശ്വര്‍, കര്‍വീര്‍ തുടങ്ങിയ അനേകം തീര്‍ഥസ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നു. വീരശിവജിയുടെ കര്‍മക്ഷേത്രവും ഇതുതന്നെ. ശിവനേരി, പ്രതാപ്ഗഢ്, പന്‍ഹാലാ, വിശാല്‍ഗഢ്, പുരന്ദര്‍, സിംഹഗഢ്, രായ്ഗഢ് തുടങ്ങിയ ചരിത്ര പ്രസിദ്ധങ്ങളായ അനേകം ദുര്‍ഗങ്ങള്‍ സഹ്യാദ്രി സാനുക്കളില്‍ സ്ഥിതി ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.