'സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ ഭീകര ദൃശ്യങ്ങള്‍ കശ്മീരിലേതാക്കി' പാക്ക് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇന്ത്യക്കെതിരെ വ്യാപക വ്യാജ പ്രചരണം

Sunday 15 September 2019 5:56 pm IST

 

ഇസ്ലാമാബാദ്: സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ ഭീകര ദൃശ്യങ്ങള്‍ കശ്മീരിലേതാണെന്ന് കാട്ടി പാക്ക് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വ്യാപകമായി വ്യാജപ്രചരണം. 2013 ഏപ്രില്‍ 11 ന് ബിബിസി വാര്‍ത്ത ഏജന്‍സിയാണ് 'സിറിയന്‍ വ്യോമസേന ബോധപൂര്‍വ്വം പൗരന്മാര്‍ക്കു നേരെ വ്യോമാക്രണം നടത്തുന്നു'എന്ന തലക്കെട്ടോടു കൂടി ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാലിപ്പോള്‍ പാക് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ചിത്രം വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

 'ഈ ചിത്രം എല്ലാം പറയും, കശ്മീര്‍ ചോര ചിന്തുന്നു, ലോകം ഉറങ്ങുന്നു' എന്ന ഹാഷ്ടാഗോടു കൂടിയാണ് പാക് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഈ ചിത്രം നിറഞ്ഞു നില്‍ക്കുന്നത്. ഒരു ഹിജാബ് ധരിച്ച യുവതിയുടെ നെറ്റി മുറിഞ്ഞ് രക്തം ഒലിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് ചിത്രത്തിലുള്ളത്. ട്വീറ്റ് പലതവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ ചിത്രം തന്നെ മറ്റു പല ട്വിറ്റര്‍ ഉപയോക്താക്കളും ട്വീറ്റ് ചെയ്തിരിക്കുന്നു. 'കശ്മീരികള്‍ക്കു മേലുള്ള ഇന്ത്യന്‍ സേനയുടെ അതിക്രമം' എന്നാണ് മറ്റൊരാള്‍ ചിത്രത്തിനു കൊടുത്തിരിക്കുന്ന ഹാഷ് ടാഗ്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.