അഫ്ഗാനിസ്ഥാനിലെ ചെക്ക് പോസ്റ്റിനു നേരെ ആക്രമണം; 17 അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍

Wednesday 23 October 2019 2:24 pm IST

കാബൂള്‍: കഴിഞ്ഞ ദിവസം മുസ്ലീം ഭീകരവാദ സംഘടനയായ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 17 അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ കുണ്ഡൂസ് പ്രവിശ്യയിലെ അലി അബാദ് ജില്ലയിലെ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് ഏറ്റെടുത്തു. പ്രതിരോധാക്രമണം നടത്തിയതിനെ തുടര്‍ന്ന് എട്ട് ഭീകരരെ ഫോഴ്സ് വധിച്ചു.

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലുകളാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍ ദിനങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 ഐഎസ്‌ഐഎസ്-താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് വധിച്ചിരുന്നു. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എട്ടു താലിബാന്‍ ഭീകരരെയും സ്‌പെഷ്യല്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. നന്‍ഗര്‍ഹാര്‍, വാര്‍ദക്, കാണ്ഡഹാര്‍ എന്നീ മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കുണ്ഡൂസിലെ വിവിധ ജില്ലകള്‍ താലിബാന്റെ നിയന്ത്രണത്തിലാണ് ഉള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.