ദേശീയതയുടെ വിജയം: ആറു ദിവസംകൊണ്ട് നൂറുകോടി: ചരിത്രം രചിച്ച് താനാജി

Thursday 16 January 2020 7:44 pm IST

പുറത്തിറങ്ങി വെറും ആറ് ദിവസംകൊണ്ട് 100 കോടി കളക്ഷന്‍ നേടി അജയ് ദേവ്ഗണിന്റെ താനാജി ദ അണ്‍ സങ് വാരിയര്‍. നൂറുകോടി ക്ലബ് പ്രവേശനം ചിത്രത്തിലെ നായകനും നിര്‍മ്മാണ പങ്കാളിയുമായ അജയ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

'' ഇത് യാഥാര്‍ത്ഥ്യമാക്കിയ ഓരോരുത്തര്‍ക്കും നന്ദി. താനാജിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ വിനീതമായി നന്ദി പറയുന്നു.'' അജയ് ഫേസ്ബുക്കില്‍ കുറിച്ചു.

''താനാജി ദ അണ്‍ സങ് വാരിയര്‍ നൂറുകോടി കടന്നിരിക്കുകയാണ്. ഞങ്ങളുടെ പരിശ്രമം ഫലം കണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ നന്ദിയും.'' ചിത്രത്തിലെ നായികയും അജയുടെ ഭാര്യയുമായ കാജോളും സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

  

റിലീസ് ചെയ്ത് ഒരാഴ്ച കഴിയും മുന്നെയാണ് താനാജിയുടെ നൂറുകോടി നേട്ടം. വെള്ളി-14.5 കോടി, ശനി-9.75കോടി,ഞായര്‍-25.5കോടി, തിങ്കള്‍-13.5കോടി, ചൊവ്വ-15.25കോടി, ബുധന്‍-16.25കോടി,  എന്നിങ്ങനെയാണ് ദിവസം തിരിച്ചുള്ള് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

മറാത്താ സാമ്പ്രാജ്യ സ്ഥാപകന്‍ ഛത്രപത് ശിവജി മഹാരാജിന്റെ സൈന്യാധിപന്‍ താനാജി മാലുസാരെയുടെ കഥപറയുന്ന ചിത്രമാണ് താനാജി.ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ താരം സെയ്ഫ്അലി ഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഛത്രപതി ശിവാജി മഹാരാജായി എത്തുന്നത് പ്രമുഖ മറാത്തി കലാകാരന്‍ ശരദ് കേല്‍ക്കര്‍ ആണ്. അജയ് ദേവഗണിനോടൊപ്പം ഭൂഷണ്‍ കുമാറും കിഷന്‍ കുമാറും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

എന്നാല്‍ താനാജിക്കൊപ്പം പുറത്തിറങ്ങിയ ദീപിക പദുക്കോണ്‍ ചിത്രമായ ചപ്പാക്കിന് ആകെ 24.5 കോടി രൂപയെ നേടാനായുള്ളു. മകര സംക്രാന്തി അവധി ദിനത്തില്‍ പോലും ചപ്പാക്കിന്റെ കളക്ഷന്‍ നിരാശപ്പെടുത്തുന്നതായിരുന്നു. 40 കോടി രൂപ മുടക്കി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദീപിക പദുക്കോണ്‍ തന്നെയാണ്. 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.