തിയറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു; ബോക്‌സ് ഓഫീസില്‍ കോടിക്കിലുക്കം; അതിവേഗം താനാജി നൂറുകോടി ക്ലബിലേക്ക്

Tuesday 14 January 2020 2:03 pm IST

അജയ് ദേവഗണ്‍ നായകനായ താനാജി ദ അണ്‍സങ് വാരിയര്‍ 100 കോടി ക്ലബ്ബിലേക്ക്. റിലീസ് കവിഞ്ഞ് മൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ 61 കോടി കളക്റ്റ്‌ചെയ്ത താനാജി തിങ്കളാഴ്ച 20 കോടി രൂപകൂടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ചതന്നെ 100 കോടി കടക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 

2020 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് ബോളിവുഡ് നിരീക്ഷകര്‍ താനാജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് നിരൂപകര്‍ നല്‍കുന്നതെങ്കിലും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ വന്‍ വിജയം തന്നെയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് താനാജിയിലെ നടനും നിര്‍മാണ പങ്കാളിയുമായ അജയ് ദേവഗണ്‍ രംഗത്തെത്തിയിരുന്നു. അജയ് പങ്കുവെച്ച എന്ന ഹാഷ്ടാഗും ഇപ്പോള്‍ സാമൂഹിമ മാധ്യമങ്ങളില്‍ ഹിറ്റാണ്. സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ മാതൃകയില്‍ താനാജി എന്ന മറാത്തി യുദ്ധവീരന്റെ കഥ പറയുന്ന ചിത്രം ഒരിടവേളക്ക് ശേഷമുള്ള കാജോളിന്റെ മടങ്ങി വരവിനും വഴിവെച്ചിരിക്കുന്നു. 

താനാജിക്കൊപ്പം പുറത്തിറങ്ങിയ ദീപിക പദുക്കോണ്‍ ചിത്രമായ ചപ്പാക്കിന് സന്തോഷിക്കാന്‍ വകയില്ല എന്നതാണ് സത്യം. ആദ്യദിനം തന്നെ വന്‍കളക്ഷന്‍ ലക്ഷ്യംവെച്ചിരുന്ന സിനിമക്ക് 5 കോടിയില്‍ താഴെ കളക്ഷന്‍ നേടാനെ കഴിഞ്ഞിരുന്നുള്ളു. അവധി ദിനങ്ങളായ ശനിയും ഞായറും ഭേദപ്പെട്ട കളക്ഷന്‍ നേടിയെങ്കിലും തിങ്കളാഴ്ച ചപ്പാക്കിന്റെ കളക്ഷന്‍ 2 കോടിയിലേക്ക് കുത്തനെ കൂപ്പുകുത്തി. 21 കോടി മാത്രമാണ് ഇതുവരെ ചപ്പക്കിന് നേടാനായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.