നാക്ക് ചതിച്ചു: ഷില്ലോങ്ങിലും തരൂര്‍ കുടുങ്ങി മേഘാലയയില്‍ പ്രതിഷേധം

Sunday 25 February 2018 1:23 pm IST
പ്രചാരണ വേളയില്‍ കാണിക്കേണ്ട മര്യാദയും മാന്യതയും കൈവിട്ട തരൂരിനെതിരേ തെരഞ്ഞെടുപ്പ് ചട്ട ലംഘനക്കേസും വന്നേക്കും.
"undefined"

ഷില്ലോങ്: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയ മേഘാലയയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഭാഷാ പ്രാവീണ്യം കാണിക്കാന്‍ തരൂര്‍ പ്രയോഗിച്ച ഉപമ മേഘാലയക്കാരെ ചൊടിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കാണിക്കേണ്ട മര്യാദയും മാന്യതയും കൈവിട്ട തരൂരിനെതിരേ തെരഞ്ഞെടുപ്പ് ചട്ട ലംഘനക്കേസും വന്നേക്കും. 

ഭരണം പോകുമെന്ന് ഉറപ്പായ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ പരിശ്രമങ്ങളും നടത്തി അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുമ്പോഴാണ് ശശി തരൂരിന്റെ നാക്കു പിഴ പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കിയത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) ബിജെപിയും സഖ്യത്തിലാണ്. എന്‍പിപിയേയും ബിജെപിയേയും നായയോടുപമിച്ചാണ് തരൂര്‍ പത്രസള്ളേനത്തില്‍ ആനന്ദിച്ചതും മിടുക്കു കാട്ടിയതും. ബിജെപി നായയാണെന്നും എന്‍പിപി നായവാലാണെന്നും ബിജെപി പറയുമ്പോള്‍ എന്‍പിപി ആട്ടാന്‍ നില്‍ക്കുകയാണെന്നും തരൂര്‍ പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു പ്രസ്താവന.

മോശം പരാമര്‍ശം നടത്തി മേഘാലയയിലെ ജനങ്ങളെയും പാര്‍ട്ടിയേയും അവഹേളിച്ചതിന് ശശരി തരൂര്‍ മാപ്പ് പറയണമെന്ന് ബിജെപിയും എന്‍പിപിയും ആവശ്യപ്പെട്ടു.

''ശശി തരൂറിന്റെ രാഷ്ട്രീയ മേധാവിക്ക് മുതിര്‍ന്ന നേതാക്കളെ കാണാന്‍ സമയമില്ലെങ്കിലും വളര്‍ത്തുനായയ്‌ക്കൊപ്പം കൡക്കാന്‍ സമയമുണ്ടാകും. (രാഹുല്‍ ഗാന്ധിയും വളര്‍ത്തുനായയും തമ്മില്‍ കളിക്കുന്ന ദൃശ്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്നിരുന്നു) എന്നു കരുതി തരൂരിന് പാര്‍ട്ടികളേയും വോട്ടര്‍മാരെയും നായകളോട് ഉപമിക്കാന്‍ അവകാശമില്ല,'' ബിജെപി നേതാവ് നവീന്‍ കോഹ്‌ലി പ്രസ്താവിച്ചു. തരൂര്‍ ക്ഷമാപണം നടത്തണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടു. 

''ശശിതരൂര്‍ അമാന്യതയുടെ പരമാവധിയിലാ,''ണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.