ടിഡിപിയുടെ നാല് എംപിമാര്‍ ബിജെപിയിലേക്ക്; ബദല്‍ സര്‍ക്കാരിനായ ഓടിനടന്ന ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടി; ഒരു പ്രദേശിക പാര്‍ട്ടികൂടി അസ്തമിച്ചു

Thursday 20 June 2019 5:16 pm IST

അമരാവതി : തെലുങ്ക് ദേശം പാര്‍ട്ടിയില്‍ (ടിഡിപി) നിന്നുള്ള നാല് രാജ്യസഭാംഗങ്ങള്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ടിഡിപി വൃത്തങ്ങള്‍ തന്നെയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വൈ.എസ്. ചൗധരി, സി.എം. രമേഷ്, ടി.ജി. വെങ്കടേഷ്, ജി. മോഹന്‍ റാവു തുടങ്ങിയവരാണ് ബിജെപിയില്‍ ചേരാനായി സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. 

ഇതുസംബന്ധിച്ച് ഇവര്‍ അമിത്ഷായുമായി ഫോണില്‍ സംസാരിക്കുകയും, രാജ്യസഭ ചെയര്‍മാന് ഇതുസംബന്ധിച്ച് കത്ത് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ടിഡിപി പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി പ്രസിഡന്റായ ചന്ദ്രബാബു നായിഡു കുടുംബാംഗങ്ങളുമായി വിദേശ യാത്രയിലാണ്. മുന്‍ കേന്ദ്ര മന്ത്രിയാണ് ചൗധരി, കൂടാതെ ചന്ദ്രബാബു നായിഡുവിന്റെ അടുത്ത അനുയായി ആയ രമേഷും കുടിയാണ് ബിജെപിയില്‍ ചേരുന്നത്. 

അതേസമയം വേറെയും ചില ടിഡിപി നേതാക്കളും പാര്‍ട്ടി വിടുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിക്ക് വന്‍ പരാജയം ആയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.