ചിക്കാഗോയില്‍ അദ്ധ്യാപകര്‍ ഒക്ടോബര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിന്, സമരം നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യമായി ബാധിക്കും

Thursday 17 October 2019 11:21 am IST

ചിക്കാഗോ: ചിക്കാഗോയില ഇരുപത്തി അയ്യായിരത്തിലധികം അദ്ധ്യാപകര്‍ ഒക്ടോബര്‍ 17 വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സിറ്റി അധികൃതരുമായി യൂണിയന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമര രംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചതെന്ന് യൂണിയന്‍ പ്രസിഡന്റ് ജെസ്സി ഷാര്‍ക്കി പറഞ്ഞു. 

അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗോയില്‍ അദ്ധ്യാപകര്‍ പണിമുടക്കുന്നതോടെ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യമായി ബാധിക്കും. 2018നു ശേഷം നടക്കുന്ന ഏറ്റവും വലിയ അദ്ധ്യാപക സമരത്തിനാണ് യൂണിയന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, ശമ്പള വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. 

ചിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ടുമായി യൂണിയന്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലും തീരുമാനിച്ചിട്ടില്ല. അദ്ധ്യാപകര്‍ക്കൊപ്പം സ്കൂള്‍ സപ്പോര്‍ട്ട് സ്റ്റാഫും, ചിക്കാഗോ പാര്‍ക്ക് ഡിസ്ട്രിക്റ്റ് ജീവനക്കാരും പണിമുടക്കുമെന്ന് യൂണിയന്‍ അറിയിച്ചു. സിറ്റി അധികൃതര്‍ മുന്നോട്ടു വച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ച് സമരം ഒഴിവാക്കണമെന്ന് രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.