ഹൈദരാബാദ് ബലാത്സംഗ കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്നതില്‍ സന്തോഷം പങ്കുവച്ച് തെലങ്കാന; ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയും ഒരു കൂട്ടം പെണ്‍കുട്ടികള്‍ (വീഡിയോ)

Friday 6 December 2019 11:24 am IST
ഓടുന്ന ബസില്‍ ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയുമാണ് പെണ്‍കുട്ടികള്‍ സന്തോഷം പ്രകടിപ്പിച്ചത്. ദേശീയമാധ്യമം പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചൂട്ടു കൊന്ന നാലു പ്രതികളെയും വെടിവച്ചു കൊന്ന പോലീസിന്റെ നടപടിയില്‍ സന്തോഷം പങ്കുവച്ച് തെലങ്കാനയില്‍ നിന്ന് ഒരു കൂട്ടം പെണ്‍കുട്ടികള്‍. ഓടുന്ന ബസില്‍ ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയുമാണ് പെണ്‍കുട്ടികള്‍ സന്തോഷം പ്രകടിപ്പിച്ചത്. ദേശീയമാധ്യമം പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

റോഡിലെ തിരക്കില്‍പെട്ട ബസിനുള്ളില്‍ വിജയചിഹ്നം കാണിച്ചും ഉറക്കെകൂവിയും ആഹ്ലാദം പ്രകടിപ്പിക്കുയായിരുന്നു ഈ പെണ്‍കുട്ടികള്‍. യുവതിയെ ബലാത്സംഗം ചെയ്തശേഷം തീവച്ചുകൊന്ന കേസിലെ പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് ഹൈദരാബാദ് പോലീസ് വെടിവച്ചുകൊന്നത്.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. പ്രതികള്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനിടെ ഇവര്‍ പോലീസിനെ ആക്രമിച്ചതായും വിവരമുണ്ട്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.