എന്നെ ആരും പഠിപ്പിക്കേണ്ട, മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല, ചെന്നിത്തലക്ക് മറുപടിയുമായി ശശി തരൂര്‍; തമ്മിലടിച്ച് കോണ്‍ഗ്രസ്‌

Sunday 25 August 2019 4:55 pm IST

തിരുവനന്തപുരം: നരേന്ദ്രമോദി അനുകൂല നിലപാടില്‍ ഉറച്ച് ശശി തരൂര്‍. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായവുമായി ജയറാം രമേശ്, മനു അഭിഷേക് സിങ്വി അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെയാണ് അവരെ പിന്തുണച്ച് തരൂര്‍ പ്രസ്താവനയിറക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കുറ്റം മാത്രം പറഞ്ഞാല്‍ ജനം കേള്‍ക്കില്ല. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തരൂരിന്റെ അഭിപ്രായത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗതെത്തി. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തെറ്റായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍,ചെന്നിതലക്ക് തിരിച്ചടിയായി ശശി തരൂര്‍ നിലപാടില്‍ ഉറച്ചു നിന്നു. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും തരൂര്‍ പറഞ്ഞു. താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണമെന്നും തരൂര്‍ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ലെന്നും അദേഹം കൂട്ടിചെര്‍ത്തു. മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ലന്നുമാണ് ജയ്റാം രമേഷ് പറഞ്ഞത്.

മനു അഭിഷേക് സിംഗ്‌വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാര്‍ട്ടിയെ രക്ഷിക്കാനാണ്.  നല്ലതിനെ അംഗീകരിക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നെന്നും തരൂര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.