അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് പൗരത്വം നല്‍കണം,​ ബില്‍ പാസാക്കാനായതില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് തസ്ലിമ നസ്രീന്‍

Saturday 14 December 2019 11:51 am IST

ന്യൂദല്‍ഹി : പൗരത്വ ബില്ലിനെ അനുകൂലിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍. പാക്കിസ്ഥാനി, ബംഗ്ലാദേശി, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമൂദായത്തില്‍പെട്ട അഭാര്‍ത്ഥികള്‍ക്ക പൗരത്വം നല്‍കുന്നത് സംബന്ധിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അല്ലാതെ മുസ്ലിംവിരുദ്ധ നിയമം അല്ലെന്നും തസ്ലിമ നസ്രീന്‍ പ്രതികരിച്ചു. 

ഇന്ത്യയില്‍ പൗരത്വം ഭേദഗതി ബില്‍ പാസാക്കി നിയമമാക്കിയതില്‍ അതിയായ സന്തോഷമുണ്ട്. അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ സമൂദായക്കാരില്‍ പലരും അവിടെ വേട്ടയാടപ്പെടുകയാണ്. മതഭ്രാന്തര്‍ ഇവര്‍ക്കുനേരെ വന്‍ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. അവിടെയുള്ള മുസ്ലിം സമുദായക്കാര്‍ മറ്റ് വിഭാഗങ്ങളില്‍പെട്ടവരെ വെറുപ്പോടെയാണ് കാണുന്നതും പെരുമാറുന്നതും.

തന്നെപ്പോലെ നാടുകടത്തപ്പെട്ടവര്‍ക്ക് പൗരത്വം നല്‍കണമെന്നും അവര്‍ അറിയിച്ചു. ബ്ലംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീന്‍ 2004 മുതല്‍ കൊല്‍ക്കത്തയിലാണ് താമസിച്ചത്. 2007വരെ ഇവര്‍ കൊല്‍ക്കത്തയില്‍ തുടര്‍ന്നു. നിലവില്‍ ദല്‍ഹിയിലാണ് ഇവര്‍ താമസിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.