നുണയില്‍ കെട്ടിപ്പൊക്കിയ സിഎഎ വിരുദ്ധ പ്രക്ഷോഭം പൊളിഞ്ഞ് പാളീസായി: വത്സന്‍ തില്ലങ്കേരി

Thursday 13 February 2020 12:59 pm IST

ഇരിട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നട്ടാല്‍ പൊടിക്കാത്ത നുണകളാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിക്കൊണ്ടിക്കുന്നതെന്നും നുണകൊണ്ട് കെട്ടിപ്പൊക്കി ഉയര്‍ത്തിക്കൊണ്ടുവന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം അതുകൊണ്ടുതന്നെ പൊളിഞ്ഞു പാളീസായിക്കഴിഞ്ഞെന്നും ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. 

മുഴക്കുന്ന് പഞ്ചായത്ത് ജനജാഗരണ സമിതിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ നടന്ന ജനജാഗ്രതാ സമ്മേളനത്തില്‍ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം വോട്ടുകള്‍ തങ്ങളുടെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ്സും, സിപിഎമ്മും നടത്തുന്ന നാടകങ്ങളാണ് ഇത്. ഒപ്പം മുസ്ലീം ലീഗിന്റെ കീശയിലുള്ള വോട്ടുകള്‍ എസ്ഡിപി എയും പോപ്പുലര്‍ ഫ്രണ്ടും തട്ടിയെടുക്കാനുള്ള ശ്രമത്തെ ചെറുക്കാനുള്ള ലീഗിന്റെ നാടകവും അരങ്ങ് തകര്‍ക്കുകയാണ്. ഇതിനിടയില്‍ നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മള്‍ കാത്തുസൂക്ഷിക്കുന്ന സൗഹാര്‍ദ്ദവും സാഹോദര്യവുമാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. 

ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍.പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.