എ.കെ. നസീറിനെതിരെ നടന്ന വധശ്രമം ഇസ്ലാമിക തീവ്രവാദത്തിന്റെ ഫാസിസ്റ്റ് മുഖം, ഇത് തീ കൊണ്ടുള്ള കളിയാണ്, ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് എ.വേലായുധന്‍

Tuesday 14 January 2020 12:33 pm IST

ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീറിനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നടത്തിയ പ്രകടനം

കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെതിരെ നടന്ന ആക്രമവും വധശ്രമവും കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഫാസിസ്റ്റ് മുഖം തുറന്നു കാട്ടുന്നതാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പ്രസ്താവിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കുന്ന ദേശീയ മുസ്ലിംങ്ങള്‍ക്കുള്ള മുന്നറിയിപ്പായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെ പി നടത്തിയ ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത ശേഷം അടുത്തുള്ള പള്ളിയില്‍ നിസ്‌ക്കാരത്തിന് പോയ എ.കെ.നസീറിനെ ഒരു പറ്റം എസ്ഡിപിഐ തീവ്രവാദികള്‍ മൃഗീയമായി ആക്രമിക്കുകയായിരുന്നു. 

മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എസ്ഡിപിഐ, മുസ്ലിം ലീഗ്, കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംയുക്തമായി ചെയ്തുവരുന്നത്. ഇത് തീ കൊണ്ടുള്ള കളിയാണ്. ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഭാരത ജനത തള്ളികളഞ്ഞ കമ്മ്യുണിസ്റ്റ്കാരും, ജനപിന്തുണ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഭാരതത്തെ വെട്ടിമുറിച്ച ഇസ്ലാം തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്. 

ജനാധിപത്യത്തില്‍ പരാജയപ്പെട്ട ഈ പാര്‍ട്ടികള്‍ കലാപത്തിലൂടെ രാജ്യത്ത് അസ്ഥിരത വളര്‍ത്താന്‍ ശ്രമിക്കുന്നു. രാജ്യത്തെ ഒരു മുസ്ലിം സഹോദരനും ദോഷകരമല്ലാത്ത നിയമത്തെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ കലാപത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു. അസഹിഷ്ണുത മൂലം അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നു. ബിജെപി പരിപാടി നടക്കുന്ന പട്ടണങ്ങളില്‍ നിര്‍ബന്ധിത ഹര്‍ത്താല്‍ നടത്തുന്നു. അസഹിഷ്ണുത മൂത്ത് ഇസ്ലാമിക, കോണ്‍ഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. നസീറിനെ പോലുള്ള ദേശീയ ബോധമുള്ള മുസ്ലിം സഹോദരങ്ങളെ അക്രമിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും വേലായുധന്‍ മുന്നറിയിപ്പ് നല്‍കി. 

ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്നും പിന്തിരിഞ്ഞ് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനും ചിന്തിക്കാനും മുസ്ലിം സഹോദരങ്ങള്‍ തയ്യാറാവണമെന്ന് വേലായുധന്‍ അഭ്യര്‍ത്ഥിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍.മധു, എം.ബാല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.