'സാമുദായിക ലഹള ഉണ്ടാക്കുന്നവര്‍ ദ്വീപിലേക്ക് വരേണ്ട'; സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന തള്ളി മാലിദ്വീപ് സര്‍ക്കാര്‍

Friday 13 December 2019 8:49 pm IST

ന്യൂദല്‍ഹി: മാലിദ്വീപിലേക്ക് പ്രവേശിക്കാനുളള വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന തള്ളി ദ്വീപ്‌രാഷ്ട്ര സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന നായിക്, സാമുദായിക ലഹള ഉണ്ടാക്കുകയും ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന് വിചാരണ നേരിടുകയാണ്. 2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ഇന്ത്യയിലും ബംഗ്ലാദേശിലും നായിക് അന്വേഷണം നേരിടുന്നുണ്ട്.

സാക്കിര്‍ നായിക് മാലിദ്വീപിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ തങ്ങള്‍ അത് അനുവദിച്ചില്ലെന്ന് മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് നഷീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സെപ്റ്റംബറില്‍ റഷ്യയില്‍ നടന്ന അഞ്ചാമത്തെ ഈസ്റ്റ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യന്‍ ഭരണാതികാരി മഹാതിര്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നായിക്കിനെ കൈമാറുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.