ഐഎഫ്എഫ്‌കെയില്‍ 'ഡീഗോ മറഡോണ'; സിനിമയുടെ കിക്കോഫിനായി ആവേശത്തോടെ ആരാധകര്‍

Friday 29 November 2019 6:58 pm IST

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ ജീവിതത്തിന് സെല്ലുലോയിഡില്‍ ഭാവപൂര്‍ണിമ. മറഡോണയുടെ ജീവിതത്തിലെ യാഥാര്‍ഥ മുഹൂര്‍ത്തങ്ങളും ഫുട്‌ബോള്‍ മത്സര നിമിഷങ്ങളും  ഉള്‍പ്പെടുത്തി ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.സ്പെഷ്യല്‍ സ്‌ക്രീനിങ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഫുട്‌ബോള്‍ ക്ലബ്ബായ ബാര്‍സലോണയില്‍ നിന്ന് നാപോളിയിലേക്കു മറഡോണ നടത്തിയ കൂടുമാറ്റവും യുവേഫാ  കപ്പ് വിജയവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .2019 ലെ കാന്‍ ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.