പോലീസുകാരെ വെട്ടിയശേഷം ആയുധങ്ങളുമായി കനാൽ ടണലിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടി

Friday 14 February 2020 12:20 pm IST

കൊല്ലം: കൊട്ടിയം പോലീസ് സ്റ്റേഷനിലെ മൂന്ന്‌ പോലീസുകാരെ വെട്ടിപരിക്കേൽപ്പിച്ച് ഭീഷണി മുഴക്കി ഹൈവേ റോഡിന് അടിയിൽ കുറുകേയുള്ള കനാൽ ടണലിൽ കയറി ആയുധങ്ങളുമായി ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി. കഞ്ചാവ് കച്ചവടം ,നിരവധി  ക്രിമിനൽ കേസുകളിൽ പ്രതിയായ റഫീഖി(37)നെ കടപ്പാക്കടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് കമാൻഡോ സംഘം അതിസാഹസികമായി കീഴടക്കി ,പോലീസിന് കൈമാറിയത്. ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം.

കൊട്ടിയം ഉമയനല്ലൂർ ജംഗ്ഷനിൽ, ഹൈവേ റോഡിനടിയിൽ കുറുകേയുള്ള ഏകദേശം 250 മി. നീളമുള്ള പ്രകാശവും വായുസഞ്ചാരവുമില്ലാത്ത കനാൽ ടണലിലാണ് ഇയാൾ ഒളിച്ചത്. ഇരുവശങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘം ഏകദേശം അര മണിക്കുർ തെരച്ചിൽ നടത്തി, ഏകദേശം ടണലിന്റെ മദ്ധ്യഭാഗത്തായി, ആയുധങ്ങളുമായി എതിർത്തു നിന്ന അക്രമിയെ മൽപ്പിടിത്തത്തിലൂടെ ,ഫയർഫോഴ്സ് കമാൻഡോ സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീനർ ശശിധരൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡൊമിനിക്, സീനിയർ ഫയർ ഓഫീസർ രാജു, ഫയർ ഓഫീസർമാരായ വിജേഷ്, ഷഹാദ്, ലിംസി കുമാർ കിഷോർ, നിജിൻ ബാബു, ഫയർ ഓഫീസർ (ഡ്രൈവർ) ഷഹറുദീൻ, ജിനികുമാർ എന്നിവരടങ്ങിയ  അഗ്നിശമന സേനയുടെ കമാൻഡോ സംഘമാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.