റിപ്പബ്ലിക് ദിനാഘോഷം: സംസ്ഥാനത്ത് അയ്യായിരം കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തും

Friday 24 January 2020 10:58 am IST

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരം കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന് ജനജാഗരണസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം. രാധാകൃഷ്ണന്‍ അറിയിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ജനജാഗരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിക്കുന്നത്. 

ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ പൗരത്വ നിയമത്തിലെ ഭേദഗതി വായിക്കും. സാംസ്‌ക്കാരിക-കലാ രംഗത്തെ പ്രമുഖരും പൊതുപ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തും.  ജനജാഗരണസമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്തല റാലികള്‍, പൊതുസമ്മേളനങ്ങള്‍, ഗൃഹസമ്പര്‍ക്കം, കുടുംബയോഗങ്ങള്‍ എന്നിവ നടന്നുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.