കാലിഫോർണിയയിൽ ഗുരു ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു, ശങ്കരാചാര്യര്യുടെ മാതൃക പിന്തുണടരണമെന്ന് സ്വാമി ഈശ്വരാനന്ദ

Wednesday 29 January 2020 1:04 pm IST

ടസ്റ്റിന്‍ (കാലിഫോര്‍ണിയ): ലോസ് ആഞ്ചലസ് ചിന്മയാ മിഷന്റെ സില്‍വര്‍ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 18 ന് ടസ്റ്റിനില്‍ അതിമനോഹരമായി നിര്‍മിച്ച ആദി ശങ്കരാചാര്യരുടെ പ്രതിയുടെ അനാച്ഛാദനം ചെയ്തു. അനാച്ഛാദന കര്‍മ്മം സതേണ്‍ കാലിഫോര്‍ണിയ ചിന്മയാമിഷന്‍ ചുമതല വഹിക്കുന്ന സ്വാമി ഈശ്വരാനന്ദ നിര്‍വ്വഹിച്ചു. 

രാവിലെ ഏഴിന് ശണേശ പൂജക്ക് ശേഷം ഗുരു അഭിവാദനം, തുടര്‍ന്ന് സുദര്‍ശന ഹോമം, രാമബീജ ഹോമം എന്നിവ പ്രധാന ഹാളില്‍ നൂറുകണക്കിന് ഇന്ത്യന്‍ അമേരിക്കന്‍ ഭക്തന്മാരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. പണ്ഡിറ്റ് ഗിമരാമകൃഷ്ണന്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. സ്വാമി ചിന്മയാനന്ദ ശങ്കരാചാര്യ എന്നിവരുടെ ഫോട്ടോയും, പ്രതിമയും പൂജാ ഹാളില്‍ അലങ്കരിച്ചുവച്ചിരുന്നു. ജനുവരി 18 തിരഞ്ഞെടുക്കുന്നതിന്റെ പ്രത്യേകത സ്വാമി ഈശ്വരാനന്ദ ചൂണ്ടിക്കാട്ടി. 

18 എന്നത് വിജയത്തിന്റെ പ്രതീകമായാണ് കരുതുന്നത്. ഗീതയിലും, മഹാഭാരതത്തിലും 18 അദ്ധ്യായങ്ങള്‍, മഹാഭാരതയുദ്ധം 18 ദിവസം, ശബരിമല 18ാം പടി ഈശ്വരാനന്ദ വിശദീകരിച്ചു. സമ്മേളനത്തില്‍ ചിന്മയാമിഷന്റെ സ്വാമി തേജോമയാനന്ദയുടെ ആശംസാ സന്ദേശവും വായിച്ചു. ഗുരു ആദി ശങ്കരാചാരരുടെ മാതൃകയും, പഠിപ്പിക്കലും പിന്തുടരുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈശ്വരാനന്ദ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.