രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമില്ല; രാഹുല്‍ ബജാജിന്റെ പ്രസ്താവന തള്ളി സഞ്ജീവ് ഗോയങ്ക; മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നു

Saturday 7 December 2019 5:36 pm IST

കൊല്‍ക്കത്ത: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്നെന്ന ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ പ്രസ്താവനയെ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക. രാഹുല്‍ ബജാജ് സൂചിപ്പിച്ചത് പോലെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഒരു ഭയം വ്യവസായികള്‍ക്കിടയിലില്ലെന്നും സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി. മുംബൈയില്‍ ഇക്കണോമിക് ടൈംസ് നടത്തിയ ഉച്ചകോടിയിലായിരുന്നു രാഷ്ട്രീയ ഉദ്യേശങ്ങളോടെയുള്ള രാഹുല്‍ ബജാജിന്റെ പ്രസ്താവന.

രാഹുല്‍ ബജാജ് പറഞ്ഞതിനോട് എനിക്ക് വിയോജിപ്പുണ്ട്. അദ്ദേഹത്തിന് സ്വന്തം കാഴ്ചപ്പാടുകള്‍ തുറന്നു പറയാന്‍ അര്‍ഹതയുണ്ട് എന്നാല്‍ തന്റെ അനുഭവത്തില്‍ രാജ്യത്ത് പ്രതികരിക്കാന്‍ ഭയത്തിന്റെ അന്തരീക്ഷം നിലവിലില്ല. സഞ്ജീവ് ഗോയങ്ക ഇന്ത്യാ ടുഡേ ഈസ്റ്റ് കോണ്‍ക്ലേവ് 2019 ല്‍ സംസാരിക്കവെ വ്യക്തമാക്കി. സാധാരണക്കാര്‍ക്കായാണു നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഘടനപരമായ മികവ് എടുത്തുപറയേണ്ടതാണെന്നും ഗോയങ്ക. 

രാജ്യത്ത് പ്രതികരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഭീതിയുടെ സാഹചര്യമുണ്ടെന്നായിരുന്നു ബജാജിന്റെ പ്രസ്താവന. മറ്റു വ്യവസായി സുഹൃത്തുക്കള്‍ ആരും തന്നെ ഇക്കാര്യം പറയില്ലെന്നറിയാം. അതിനാലാണ് ഈ തുറന്നുപറച്ചില്‍. രണ്ടാം യുപിഎ ഭരണകാലത്ത് ഞങ്ങള്‍ക്ക് ആരെ വേണമെങ്കിലും വിമര്‍ശിക്കാമായിരുന്നു. എന്നാലിപ്പോള്‍ ഈ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതുള്‍ക്കൊള്ളുമെന്ന ആത്മവിശ്വാസമില്ലെന്നുമാണ് രാഹുല്‍ ബജാജ് പറഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.