കന്യാസ്ത്രിയുടെ നേതൃത്വത്തില്‍ തിരുവാതിര കളിച്ച് ഓണം സമൃദ്ധമാക്കി മേരിമൗണ്ട് പബ്ലിക് സ്‌കൂള്‍

Saturday 7 September 2019 3:08 pm IST

കോട്ടയം: കന്യാസ്ത്രി പ്രിന്‍സിപ്പലായ കത്തോലിക്കാ മാനേജ്‌മെന്റ് സ്‌കൂളില്‍ ഓണാഘോഷം സമൃദ്ധമാക്കാന്‍ അദ്ധ്യാപികമാരുടെ തകര്‍പ്പന്‍ തിരുവാതിര കളി. തിരുവാതിര കളിച്ചവരില്‍ 12 ഓളം ക്രൈസ്തവ അദ്ധ്യാപികമാരും. കിടങ്ങൂര്‍ കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്‌കൂളിലെ ഓണാഘോഷമാണ് വ്യത്യസ്തമായത്. 

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യനാണ് ഓണാഘോഷത്തിന് നേതൃത്വം നല്‍കിയത്. പരമ്പരാഗത ശൈലിയില്‍ നിലവിളക്ക് കത്തിച്ചുവെച്ച് ഗണപതി സ്തുതിയോടെ തിരുവാതിര തുടങ്ങി. സരസ്വതി സ്തുതി, ശ്രീകൃഷ്ണ വന്ദനവും പാടി അമ്പലഗോപുരനടയില്‍ എന്ന എന്ന പാട്ടും കഴിഞ്ഞ് മംഗളം പാടി തിരുവാതിര സമാപിച്ചു. 

തിരുവാതിരയക്ക് ആവേശംപകരാന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍ മുന്‍നിരയില്‍ത്തന്നെ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളും സ്‌കൂളിലെ ജീവനക്കാരും ഈ ആവേശത്തില്‍ പങ്കാളികളായി. സ്‌കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മിയാണ് തിരുവാതിര പഠിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.