കേന്ദ്ര സര്‍ക്കാരിെനതിരെ നുണഫാക്ടറി വീണ്ടും തുറന്ന് ധനമന്ത്രി തോമസ് ഐസക്ക്; കൈയ്യോടെ പിടിച്ചപ്പോള്‍ ട്വീറ്റ് മുക്കി ഓടി; എറ്റുപിടിച്ച മന്ത്രി ഇ.പി ജയരാജനും സൈബര്‍ സഖാക്കളും വെട്ടില്‍

Wednesday 21 August 2019 11:56 am IST

തിരുവനന്തപുരം: പ്രളയത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജ ്രപചരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. കള്ളത്തരം കൈയ്യോടെ പിടിച്ചപ്പോള്‍ ട്വീറ്റ് മുക്കി ഓടി. ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ 4432 കോടി അനുവദിച്ചെന്നും കേരളത്തിന് ഒന്നും കൊടുത്തില്ലെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ട്വീറ്റ്. എന്നാല്‍, ട്വീറ്റിന് താഴെ  വസ്തുതകള്‍ വെളിവാക്കിക്കൊണ്ടുള്ള റീ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ധനമന്ത്രി പോസ്റ്റ് മുക്കുകയായിരുന്നു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ദുരന്തങ്ങള്‍ക്കുള്ള അധിക സഹായമായിരുന്നു കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിനും 3200 കോടി രൂപ അനുവദിച്ചിരുന്നു. ഇത് മറച്ചു വെച്ചായിരുന്നു തോമസ് ഐസക്കിന്റെ കള്ള പ്രചാരണം. കേരളം അടക്കമുള്ള പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്ര സംഘം പോകാന്‍ തീരുമാനമെടുത്തതും ഇതേ യോഗത്തില്‍ തന്നെയായിരുന്നു. പച്ചക്കള്ളം  കൃത്യമായി പൊളിച്ചതോടെ ഗത്യന്തരമില്ലാതെ മന്ത്രി ട്വീറ്റ് ഡിലീറ്റ് ചെയ്തു. തോമസ് ഐസക്കിന്റെ പച്ചക്കള്ളം ഏറ്റെടുത്ത മന്ത്രി ഇ.പി ജയരാജനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്ന മറ്റു ദുരന്തങ്ങള്‍ക്ക് വേണ്ടി കേന്ദ്രം അനുവദിച്ച തുകയാണിത്. ഒറീസയിലെ ഫെനി ചുഴലിക്കാറ്റ് , കര്‍ണാടകയിലെ വരള്‍ച്ച, ഹിമാചല്‍ പ്രദേശിലെ മഞ്ഞു വീഴ്ച എന്നിവ മൂലം കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തങ്ങള്‍ക്കായി അനുവദിച്ച തുകയാണിത്. എന്നാല്‍, കേരളത്തിന് കിട്ടിയ തുക മറച്ച് വച്ച് ഐസക്ക് വ്യാജപ്രചരണത്തിന്റെ കെട്ടഴിച്ചുവിടുകയായിരുന്നു. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തവണ ഉണ്ടായ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കാന കേന്ദ്രസംഘം ഉടനെത്തും. ഇതിനായി  ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.