'ഉടന്‍ നടപടി സ്വീകരിക്കണം, അക്രമികളെ പിടികൂടണം'; ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തില്‍ പാക്ക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി

Tuesday 28 January 2020 8:09 pm IST

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ വിവാഹ വേദിയില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍.  പാക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ അറിയിച്ചത്. 

ജനുവരി 25 ശനിയാഴ്ച്ച നടന്ന സംഭവത്തിനു പിന്നാലെ തൊട്ടടുത്ത ദിവസം തര്‍പാര്‍ക്കര്‍ ജില്ലയിലെ ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം ഉണ്ടായി. ഇതിനെയും ഭാരതം അപലപിച്ചു. ഇരുസംഭവങ്ങളിലും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പാക് നയതന്ത്ര ഉദ്യോസ്ഥനോട് ഇന്ത്യ ആവശ്യപ്പെട്ടു.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ റിമാന്‍ഡ് ചെയ്യുന്നതിനു നടപടി ഉണ്ടാവുന്ന തരത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ഭാരതം നിര്‍ദേശിച്ചു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.