കുറുമ്പ ഭഗവതിക്കാവ് ക്ഷേത്രം തകര്‍ത്ത സംഭവം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍; വിനയായത് സിസി ടിവി ദൃശ്യങ്ങള്‍

Sunday 19 January 2020 7:45 pm IST

കോഴിക്കോട്: കുറുമ്പ ഭഗവതിക്കാവ് ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. കാവ് തകര്‍ക്കാന്‍ ഉപയോഗിച്ച ജെസിബിയുടെ ഡ്രൈവര്‍ക്കും ഉടമക്കും പുറമെ കാവിനു തൊട്ടടുത്തുള്ള ഭൂമിയുടെ ഉടമയുമാണ് പിടിയിലായത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലെക്ക് നയിച്ചത്. മറ്റു സാഹചര്യ തെളിവുകളും ഇക്കൂട്ടര്‍ക്ക് എതിരായിരുന്നു.

ഭൂവുടമ പറഞ്ഞത് പ്രകാരമാണ് കാവ് പൊളിച്ചതെന്നാണ് പ്രാധമിക നിഗമനം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കാവിലെ പ്രതിഷ്ഠയടക്കം ജെസിബി ഉപയോഗിച്ച് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് തറയും പ്രതിഷ്ഠയും പുനസ്ഥാപിച്ചു ഭക്തര്‍ ആരാധന തുടങ്ങി. ഭക്തജനങ്ങള്‍ തന്നെ സ്വരൂപിച്ച പണം കൊണ്ടാണ് ക്ഷേത്ര കാവ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.

ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്തിട്ടും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളെ ഉടന്‍ പിടിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ചിതാനന്ദ പുരിയും രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.