മിസ്സോറിയിൽ നിന്നും കാണാതായ മൂന്നു കുട്ടികളെ രണ്ടു വർഷങ്ങൾക്ക് ശേഷം ടെക്സസിൽ കണ്ടെത്തി, അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

Monday 21 October 2019 4:28 pm IST

ആർലിങ്‌ടൺ: 2017 ൽ മിസ്സോറിയിൽ നിന്നും അപ്രത്യക്ഷമായ മൂന്നു കുട്ടികളെ ടെക്സസിലെ ആർലിങ്ടണിൽ നിന്നും കണ്ടെത്തി. ഈ മാസം 17നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് അമ്മ ഷോൺ റോഡ്രിഗ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. 

മൂന്നു കുട്ടികളെയും അച്ഛന്റെ സംരക്ഷണയിൽ കഴിയുന്നതിന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ കുട്ടികളെയുംകൊണ്ട് അമ്മ സലൈൻ  കൗണ്ടിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയതിന് ഇവരെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. 

സലൈൻ കൗണ്ടി ഷെറിഫ് ഓഫീസ് കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി നാഷണൽ സെന്റർ ഫോർ മിസിംഗ് ആന്റ് എക്സ്പ്ലോയിറ്റദ് ചിൽ‌ഡ്രൻസിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. കുട്ടികളെയും കൊണ്ട് അമ്മ ഡാളസ് ഫോർട്ട്‌വർത്തിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തത്. 

തട്ടിക്കൊണ്ടുപോകുമ്പോൾ കുട്ടികൾ എട്ട് വയസിന് താഴെയായിരുന്നു പ്രായം. മൂന്ന് കുട്ടികളെയും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആന്റ് പ്രൊട്ടക്റ്റഡ് സർവീസ് കസ്റ്റഡിയിലെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.