എസ്‌ഐയെ വെടിവച്ച് കൊന്ന സംഭവം: മൂന്നു ഭീകരര്‍ കൂടി പിടിയില്‍; ഭീകരര്‍ ഒത്തുകൂടിയത് യുവാക്കളെ റിക്രൂട്ട് ചെയ്യാനും പണം സമാഹരിക്കാനും

Friday 24 January 2020 2:43 pm IST

തിരുവനന്തപുരം: കളിയിക്കവിളായില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന ഭീകരരുടെ കൂട്ടാളികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ദേവിപട്ടണത്തില്‍ നിന്നാണ് മൂന്ന് മുസ്ലീം ഭീകരരെ അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രദേശത്തെ മുസ്ലീം യുവാക്കളെ ഭീകരവാദത്തിനു പ്രോത്സാഹിപ്പിക്കുകയും, ഐഎസ്സിലെക്ക് റിക്രൂട്ട് ചെയ്യുകയുമായിരുന്നു പോലീസ് വ്യക്തമാക്കി.

പിടിയിലായവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായും ഭീകരകേന്ദ്രങ്ങള്‍ക്കായും പണംസമാഹരിക്കുന്നതിനായും യുവാക്കളെ ഐഎസ്സിലെക്ക് റിക്രൂട്ട് ചെയ്യുന്നതിനായുമാണ് ദേവിപട്ടണത്തില്‍ ഒത്തുകൂടിയത്. പ്രദേശത്ത് ഭീകരരുടെ സാനിധ്യമാറിഞ്ഞെത്തിയ തമിഴ്‌നാട് പോലീസിന് മൂന്നുപേരെ പിടികൂടിയപ്പോള്‍ നാലാമന്‍ ഓടി രക്ഷപെടുകയായിരുന്നു. തമിഴ്‌നാട് ദേവീ പട്ടണം സ്വദേശികളായ പുരാ ഖാനി, മുഹമ്മദ് അലി, അമീര്‍ അലി എന്നിവരെയാണ് ദേവീപട്ടണം പോലീസ് പിടികൂടിയത്. കൂട്ടാളി ഷേക്ക് ദാവൂദാണ് ഓടി രക്ഷപ്പെട്ടത്.

കളിയിക്കാവിള സ്‌പെഷ്യല്‍ എസ്‌ഐ വില്‍സനെ വെടിവച്ച് കൊന്ന അബ്ദുള്‍ ഷമീമിനും തൗഫീക്കിനും പണവും സിംകാര്‍ഡുകളും എത്തിച്ചത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചെന്നൈ എന്‍ഐഎ യൂണിറ്റ് ചോദ്യം ചെയ്യുന്നുണ്ട്. റിക്രൂട്ട് ചെയ്ത് യുവാക്കളെ ദേവിപട്ടണം, കീഴായിയെന്താല്‍, എന്നിവിടങ്ങളിലെ മദ്രസകളില്‍ പരിശീലനം നല്‍കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മുസ്ലീം യുവാക്കളില്‍ നിന്ന് ജിഹാദി സാഹിത്യത്തിന്റെ പുസ്തകങ്ങളും പിടിച്ചെടുത്തു. ഇവരുടെ കൂട്ടാളി മുഹമ്മദ് റിയാസ് മറ്റൊരു തീവ്രവാദ കേസില്‍ ജയിലിലാണ്. ഇവരുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.