ജമ്മു കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ക്ക് മരിച്ചു: ഒരു സൈനികനെ കാണാതായി

Tuesday 14 January 2020 1:14 pm IST

ശ്രീനഗര്‍: ശക്തമായ ഹിമപാദം മൂന്ന് ജവാന്‍മാര്‍ മരിച്ചു. ജമ്മു കാശ്മീര്‍ മീല്‍ സെക്ടറില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഒരു സൈനികനെ കാണാതാകുകയും ഒരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ഗണ്ടര്‍ബാല്‍ ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ ഒമ്പതോളം പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തന ഫലമായി നാല് പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. കശ്മീരിലെ വടക്കന്‍ മേഖലയില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നിരവധി ഇടങ്ങളില്‍ മഞ്ഞിടിഞ്ഞ് വീണതായാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ മണ്ണിടിച്ചിലില്‍ ഏഴ് സൈനികര്‍ മരിച്ചിരുന്നു. തിരുവനന്തപുരം കാട്ടാക്കട ആനാകോട് സ്വദേശിയായ അഖില്‍ എന്ന സൈികനും ഉള്‍പ്പെടുന്നു. കശ്മീരിലെ കുപ് വാരക്ക് അടുത്ത് സൈനിക പോസ്റ്റിലേക്ക് മണ്ണിടിഞ്ഞുവീണാണ് അഖില്‍ മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.