എംസി റോഡില്‍ കൊട്ടാരക്കരയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിമുട്ടി തീപിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Wednesday 9 October 2019 10:48 am IST

കൊല്ലം: എംസി റോഡില്‍ കൊട്ടാരക്കരയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിമുട്ടി തീപിടിച്ചു രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്   വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചത്. കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയുമായിട്ടാണ് കൂട്ടിയിടിച്ചത്. 

പിക്കപ്പ് വാൻ കാറുമായി ഇടിച്ചശേഷം നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ തീപിടിച്ച ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു. ഓട്ടോഡ്രൈവര്‍ സാജന്‍ ഫിലിപ്പ്, കാര്‍ ഓടിച്ചിരുന്ന ടോണി എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കൊളജിലും പിക്കപ്പിന്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കൊട്ടാരക്കര പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സുകളാണ് തീ നിയന്ത്രണവിധേയമാക്കി പൊള്ളലേറ്റവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെതുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.