ശബരിമലയിൽ ബെയ്‌ലി പാലത്തിന് സമീപം പുലിയിറങ്ങി, പുലിയെ കണ്ട് ജീവനും കൊണ്ടോടി പോലീസ്, ഒടുവിൽ കേന്ദ്രസേനയെത്തി പുലിയെ കാടുകയറ്റി

Friday 6 December 2019 4:46 pm IST

പത്തനംതിട്ട:  ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സന്നിധാനത്തിന് പുലിയിറങ്ങിയത്. ബെയ് ലി പാലത്തിന് കുറുകെയാണ് തീര്‍ത്ഥാടകരേയും സുരക്ഷാ ജീവനക്കാരേയും വിറപ്പിച്ച് പുലിയിറങ്ങിയത്. 

പുലിയെ പേടിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പന്നിക്കുഴിക്ക് സമീപത്തുള്ള ദേവസ്വം ഭക്ഷണശാലയില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് അരവണ പ്ലാന്റിന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേയ്ക്ക് നിറയൊഴിച്ച് പുലിയെ കാട്ടിലേക്ക് തന്നെ തുരത്തുകയായിരുന്നു. 

ദേവസ്വം മെസ്സിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനായി പന്നികള്‍ കൂട്ടം വന്നെത്തുന്ന ഭാഗമാണ് പന്നിക്കുഴി. പുലി ഇവയെ ലക്ഷ്യമിട്ട് വന്നതാകാമെന്നാണ് പോലീസ് വിലയിരുത്തുന്നത്. തീര്‍ത്ഥാടന കാലയളവില്‍ ഇത് ആദ്യമായാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം അറിയുന്നത്.  മണ്ഡല - മകരവിളക്ക് കാലം അവസാനിച്ചശേഷം മാത്രമാണ് ഇതുവരെ പുലിയിറങ്ങിയിട്ടുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.