'ഒരു ഹജ്ജും എട്ട് ഉംറയും നിര്‍വ്വഹിക്കാന്‍ ഭാഗ്യം ലഭിച്ചു'; മതങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സിപിഎം നേതാവ് ടികെ ഹംസയുടെ വെളിപ്പെടുത്തല്‍
സൗദി: മതങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി കെ ഹംസ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. തനിക്ക് ഒരു ഹജ്ജും എട്ട് ഉംറയും നിര്‍വ്വഹിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ടി കെ ഹംസ വ്യക്തമാക്കി. ഇടതുപക്ഷം ഒരിക്കലും മതത്തിനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
ചാതുര്‍വര്‍ണ്യം നില നിന്നിരുന്ന കേരളീയ സമുഹത്തിന് ഇസ്ലാമിന്റെ സമത്വവും സാഹോദര്യവും കുളിരായി അനുഭവപ്പെടുകയുണ്ടായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാമെന്നതും ഒരേ വരിയില്‍ നിന്ന് കൊണ്ട് ആരാധന നിര്‍വ്വഹിക്കാമെന്നതും അന്നത്തെ പീഡിത സമൂഹത്തെ ഇസ്ലാമിലേക്കാര്കര്ഷിച്ചു. അവരെയാണ് മാപ്പിളമാര്‍ എന്ന് വിളിച്ചിരുന്നത്. വന്നവര്‍ എന്നാണ് അതിനര്‍ഥം. മാപ്പിളപ്പാട്ടിന്റെറ തുടക്കം അവരില്‍നിന്നായിരുന്നു.
കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത്പക്ഷ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് അദേഹം അവകാശപ്പെട്ടു. മാവോവാദികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ ഹൈന്ദവ ആചാര്യന്മാര്ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ആളാണ് ടികെ ഹംസ.