കെഎസ്ആര്‍ടിസി പുതിയ പാക്കേജ്: ധനമന്ത്രിയുടെ ഈ കണക്കിലും പിഴവുകള്‍

Sunday 1 April 2018 5:20 pm IST
പോസ്റ്റ് അവസാനിക്കുന്നതിങ്ങനെ: സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ വച്ചൊക്കെ ഡൊണാള്‍ഡ് ട്രമ്പിനെ താക്കീത് ചെയ്യാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്ക് എങ്ങനെ ഉണ്ടാവുന്നു എന്ന് ഇപ്പോള്‍ പിടികിട്ടി ..
"undefined"

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ധനകാര്യ പുനഃസംഘടനാ പദ്ധതി പൂര്‍ത്തിയാക്കിയതായി അറിയിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്കുകളില്‍ പിശക്. ധനമന്ത്രിയുടെ കണക്കുകൂട്ടലുകളും കണക്കും പിഴയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വിമര്‍ശനം. മന്ത്രിപറയുന്നത്ര പലിശ കൊടുക്കേണ്ടിവരില്ല, അല്ലെങ്കില്‍ വായ്പാ തിരിച്ചടവിന് ഇത്ര കാലാവധി വേണ്ടിവരില്ല, തുടങ്ങിയ കണക്കിലെ കളികള്‍ അവതരിപ്പിച്ചുള്ള വിമര്‍ശനത്തിന് മണിക്കൂറുകള്‍ കഴിഞ്ഞും മന്ത്രിയുടെ വിശദീകരണം വന്നിട്ടില്ല. ഫേസ്ബുക്കില്‍ വിമര്‍ശനക്കുറിപ്പെഴുതിയ വിശ്വരാജ് വിശ്വപറയുന്നു: ഇത് തോമസ് ഐസക് സാര്‍ പോസ്റ്റില്‍ പറഞ്ഞ തുകയും പലിശയും വച്ച് മാത്രം ഉള്ള കണക്കാണ്.. തെറ്റുണ്ടെങ്കില്‍ പറയാം, തിരുത്താം...

പോസ്റ്റ് അവസാനിക്കുന്നതിങ്ങനെ: സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ വച്ചൊക്കെ ഡൊണാള്‍ഡ് ട്രമ്പിനെ താക്കീത് ചെയ്യാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്ക് എങ്ങനെ ഉണ്ടാവുന്നു എന്ന് ഇപ്പോള്‍ പിടികിട്ടി ..

ഫേസ്ബുക്ക് പോസ്റ്റ്: 

കേരളത്തിലെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ് ധനമന്ത്രി തോമസ് ഐസക് സാര്‍. സാറ് രാവിലെ തന്നെ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ എടുത്ത അതിധീരമായ ഒരു നടപടിയെ പുകഴ്ത്തി പോസ്റ്റ് ഇട്ടത് ശ്രദ്ധയില്‍ പെട്ടു. കണക്കുകള്‍ക്കിടയില്‍ ജോലി ചെയ്യുന്നത് കൊണ്ട് കണക്കില്‍ പിശകുണ്ടല്ലോ എന്ന് തോന്നിയപ്പോള്‍ വെറുതെ ഒന്ന് കൂട്ടിക്കിഴിച്ചു നോക്കിയതാണ്... ഇത് തോമസ് ഐസക് സാര്‍ പോസ്റ്റില്‍ പറഞ്ഞ തുകയും പലിശയും വച്ച് മാത്രം ഉള്ള കണക്കാണ്.. തെറ്റുണ്ടെങ്കില്‍ പറയാം, തിരുത്താം...

 

കേസ് 1

 

ധനമന്ത്രി ആദ്യം പറഞ്ഞത് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി എടുത്തിരിക്കുന്ന വായ്പക്ക് 3100 കോടി രൂപക്ക് 12% പലിശ വച്ച് 10 വര്‍ഷത്തെ വായ്പക്ക് മാസം തിരിച്ചടവ് 90 കോടി രൂപ ആണെന്നാണ്.. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 3100 കോടി 10 വര്‍ഷത്തേക്ക് 12% പലിശ വച്ച് മാസ തിരിച്ചടവ് വരുന്നത് 44 കോടി രൂപയാണ്. ദിവസത്തെ ബാധ്യത എടുത്താല്‍ 1.46 കോടി രൂപയും. സാര്‍ പറഞ്ഞ 90 കോടി മാസ അടവിന്റെ നേരെ പകുതി മാത്രമാണ് ശരിക്കും മാസ അടവ് വരുന്നത്. 90 കോടി രൂപ വച്ച് മാസം അടക്കുന്നുണ്ട് എങ്കില്‍ 3.5 വര്‍ഷം കൊണ്ട് അതായത് 42 മാസം കൊണ്ട് ലോണ്‍ അടച്ചു തീരില്ലേ തോമസ് സാറേ. എന്തിനാ 10 കൊല്ലം ? അങ്ങനെ വരുമ്പോള്‍ 44 കോടി വച്ച് മാസം അടക്കുമ്പോള്‍ . മൊത്തം 10 വര്‍ഷത്തെ പലിശ വരുന്നത് 2237 കോടി രൂപയും..ഇനി 90 കോടി വച്ച് സാര്‍ അടക്കുന്നുണ്ട് എങ്കില്‍ 2016 ല്‍ ഇടത് സര്‍ക്കാര്‍ വന്ന ശേഷം എടുത്ത ലോണ്‍ ആണെങ്കില്‍ അടുത്ത വര്ഷം 2019 ല്‍, 3.5 കൊല്ലം കൊണ്ട് അത് തീരുമല്ലോ. പിന്നെ എന്തിനാ പുതിയ ലോണ്‍ 20 കൊല്ലത്തേക്ക് എടുക്കുന്നത് ??

 

കേസ് 2 

 

പോസ്റ്റില്‍ മന്ത്രി പറയുന്നത് പ്രതിദിനം കെഎസ്ആര്‍ടിസിക്ക് ഈ ലോണിമേല്‍ ഉള്ള ബാധ്യത മൂന്നു കോടി ആണ് എന്നാണ് . പുതുതായി എടുക്കുന്ന ലോണ്‍ വരുമ്പോള്‍ 96 ലക്ഷം പ്രതി ദിനം ആയി കുറയും എന്നാണ് മന്ത്രി വീണ്ടും പറയുന്നത് . ദിവസം മൂന്നു കോടി എന്നാല്‍ മാസം 90 കോടി രൂപ. 90 കോടി മാസം അടവ് എന്നത് പൊളിഞ്ഞ സ്ഥിതിക്ക് ശരിക്കുമുള്ള ദിവസ ബാധ്യത പറയാം, അത് 1.46 കോടി രൂപയാണ്. തോമസ് ഐസക് സാര്‍ പറഞ്ഞതിന്റെ നേരെ പകുതി വീണ്ടും. ബാക്കി പകുതി ഒന്നുകില്‍ തെറ്റ് അല്ലെങ്കില്‍ തള്ള്..

 

ഇനി കേസ് ഒന്നില്‍ മാസക്കണക്ക് പറഞ്ഞ മന്ത്രി കേസ് രണ്ടില്‍ വന്നപ്പോള്‍ ദിവസകണക്ക് ആയി. പക്ഷെ നമുക്ക് മാസക്കണക്ക് കൂടി നോക്കാം. പുതിയ ലോണ്‍ എടുക്കുന്നത് 3100 കോടി രൂപക്ക് 9.2 % പലിശ വച്ച് 20 വര്‍ഷത്തേക്ക് കണക്കാക്കിയാല്‍ മാസ അടവ് വരുന്നത് 28.29 കോടി രൂപയാണ്. ദിവസ ബാധ്യത എടുത്താല്‍ 94 ലക്ഷം രൂപ എന്ന് മന്ത്രി പറഞ്ഞത് ഏതാണ്ട് ശരിയാണ്. 10 വര്‍ഷത്തേക്ക് 2237 കോടി പലിശ ആണെങ്കില്‍ 20 കൊല്ലത്തേക്ക് പലിശ മാത്രം വരുന്നത് 3690 കോടി ആണ്. തോമസ് സാര്‍ പറഞ്ഞ ദിവസക്കണക്ക് എടുത്താല്‍ 146 ലക്ഷത്തിന്റെ ദിവസ ബാധ്യത 96 ലക്ഷം ആയി കുറഞ്ഞു, വെറും 50 ലക്ഷത്തിന്റെ കുറവ് . പക്ഷെ 1452 കോടി രൂപ പലിശ ഇനത്തില്‍ അധികമായി ബാങ്കിന്റെ പെട്ടിയില്‍ വീഴും. വീണ്ടും പറയട്ടെ 90 കോടി മാസം അടക്കുന്നുണ്ട് എങ്കില്‍ അടുത്ത വര്‍ഷം ലോണ്‍ തീരും കേട്ടോ..

ഈ 3100 കോടി രൂപ ഒരാഴ്ചക്കുള്ളില്‍ അടക്കാന്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് 1000 കോടി വീതം പെട്ടെന്ന് എടുത്തു വക മാറ്റുമ്പോള്‍ അത് മൂലം ആ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന  ലിക്വിഡിറ്റി ക്രഞ്ച് സര്‍ക്കാര്‍ കണക്കാക്കിയിരുന്നോ ? അതായത് നിങ്ങള്‍ക്ക് മാസം 50000 രൂപ ശമ്പളം ഉണ്ട് എന്ന് കരുതുക. വീട്ടിലെ ചെലവുകള്‍, ലോണ്‍ അടവ് , കുട്ടികളുടെ പഠിത്തം, വണ്ടിയുടെ പെട്രോള്‍ എല്ലാം കൂടി അതിനൊത്ത ചെലവും ഉണ്ട്.. പെട്ടെന്ന് അവിചാരിതമായി ഒരു ആശുപത്രി കേസ് വന്നു. രൂപ 30000 അവിടെ കൊടുക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന ഒരു സാമ്പത്തിക ഞെരുക്കം ഉണ്ടല്ലോ അതാണ് ലിക്വിഡിറ്റി ക്രഞ്ച്. അത് സ്ഥാപനങ്ങള്‍ക്കും ബാധകം ആണ്.

 

പക്ഷെ വരുന്ന 20 കൊല്ലത്തേക്ക് അധിക പലിശ ബാധ്യതയില്‍ ലോണ്‍ എടുത്തിട്ട് പെന്‍ഷന്‍ പോലും കൊടുക്കാന്‍ വക ഇല്ലാതെ കഷ്ടപ്പെടുന്ന കെഎസ്ആര്‍ടിസി, 2020  2021 ല്‍ എല്ലാ നഷ്ടവും നികത്തി നോ പ്രോഫിറ്റ്-നോ ലോസ ്എത്തും എന്ന താങ്കളുടെ ആ ശുഭാപ്തി വിശ്വാസം ഉണ്ടല്ലോ അത് അംഗീകരിക്കാത്ത വയ്യ. സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ വച്ചൊക്കെ ഡൊണാള്‍ഡ് ട്രമ്പിനെ താക്കീത് ചെയ്യാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്ക് എങ്ങനെ ഉണ്ടാവുന്നു എന്ന് ഇപ്പോള്‍ പിടികിട്ടി ..

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.