സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാന്‍ പാടുപ്പെട്ടു; പ്രഭുവിന്റെ മകളെന്ന ആദ്യ ചിത്രത്തിന്റെ രംഗങ്ങള്‍ പങ്ക് വച്ച് ടോവിനോയുടെ പോസ്റ്റ്

Wednesday 29 January 2020 10:56 am IST

തന്റെ സിനിമ ജീവിതത്തിലെ ആദ്യ രംഗങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച് നടന്‍ ടോവിനോ തോമസ്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാമെന്ന കുറിപ്പോടെയാണ് പ്രഭുവിന്റെ മകളെന്ന ആദ്യ ചിത്രത്തിലെ പാട്ട് രംഗങ്ങള്‍ ടോവിനോ പങ്കുവച്ചത്. 

ഇവിടുന്നാണ് എല്ലാത്തിന്റേയും തുടക്കം. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമാ ക്യാമറക്ക് മുമ്പില്‍ താന്‍ ആദ്യമായി എത്തിപ്പെട്ട ദിവസമാണിതെന്നും ടോവിനോ കുറിക്കുന്നു.

പ്രഭുവിന്റെ മക്കളിലെ സോഷ്യലിസം വന്നാല്‍ എന്ന ഗാനരംഗത്തിലെ ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ജോയ് ചെറുവത്തൂര്‍, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.