ടോവിനോയെ കണ്ടപ്പോള്‍ എന്റെ മകനെപ്പോലെ തോന്നി; എടക്കാട് ബറ്റാലിയനെ അഭിനന്ദിച്ച് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ

Monday 21 October 2019 10:43 am IST

 

ടോവിനോ തോമസ് നായകനായി നവാഗത സംവിധായകനായ സ്വപ്നേഷ് സംവിധാനം ചെയ്ത ചിത്രമായ 'എടക്കാട് ബറ്റാലിയന്‍ 06' നെ അഭിനന്ദിച്ച് മുംബൈ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ. ചിത്രത്തില്‍ ടോവിനോ തോമസിനെ കണ്ടപ്പോള്‍  സ്വന്തം മകനെ പോലെ മാറോടു ചേര്‍ത്ത് നിര്‍ത്താന്‍ തോന്നിയെന്നാണ് സന്ദീപിന്റെ മാതാവ് ധനലക്ഷ്മി പറഞ്ഞത്.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ അംഗം ആയിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ 2008 ല്‍ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ ഭീകരവാദികളുമായുള്ള പോരാട്ടത്തിനിടെയാണ് രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കിയത്. ഉണ്ണികൃഷ്ണനു അടുത്ത വര്‍ഷം തന്നെ മരണാനന്തര ബഹുമതിയായി അശോക ചക്രം നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു.

പട്ടാളക്കാരുടെ ജീവിതവും സമൂഹത്തില്‍ നടക്കുന്ന ചില പ്രശ്‌നങ്ങളുമെല്ലാം ഇടകലര്‍ത്തി പി ബാലചന്ദ്രന്‍ രചിച്ച സിനിമയ്ക്കു പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തില്‍ അഭിനന്ദന വാക്കുകള്‍ നല്‍കുകയാണ്. ഈ ചിത്രത്തില്‍ ആര്‍മി ഓഫീസര്‍ ആയ ഷഫീക് എന്ന കഥാപാത്രം ആയാണ് ടോവിനോ തോമസ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയുടെ വാക്കുകള്‍ ടോവിനോ ഷെയര്‍ ചെയ്തിരിക്കുന്നത് 'ഇതിലും വലിയ അംഗീകാരം തനിക്കിനി കിട്ടാനില്ല' എന്ന് പറഞ്ഞാണ്. തനിക്കു സ്‌നേഹം വാക്കുകളിലൂടെ തന്ന ആ അമ്മക്ക് ഒരുപാട് സ്‌നേഹവും നന്ദിയും ടോവിനോ തോമസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.