പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയ വനവാസി വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അട്ടിമറിച്ചതായി ആരോപണം. വിവിധ വനവാസി സംഘടനകള്‍ പരാതിയുമായി ഹൈക്കോടതിയില്‍

Saturday 20 July 2019 8:36 am IST

കല്‍പ്പറ്റ : വയനാട്ടില്‍ വനവാസി വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ സ്‌പോട് അഡ്മിഷനുശേഷം പ്രവേശനം അട്ടിമറിച്ചതായി ആരോപണം. ജില്ലയില്‍  പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ യോഗ്യതാ നിര്‍ണ്ണയത്തില്‍ വിജയിച്ച അഞ്ഞൂറോളം പേര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിച്ചിട്ടില്ല. വിവിധ വനവാസി സംഘടനകള്‍ ഇതുസംബന്ധിച്ച് നിലവില്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.  

ആദ്യ മൂന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ഇത്തവണ പത്താംതരം പാസായ 632 പേരും, നേരത്തെ പഠനം മുടങ്ങിയവരുമുള്‍പ്പടെ ആയിരത്തിലധികം വനവാസി വിദ്യാര്‍ത്ഥികള്‍ സ്‌പോട് അഡ്മിഷനില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ശ്രമിച്ചിരുന്നെന്നാണ് ആദിവാസി സംഘടനകളുടെ വാദം.

കഴിഞ്ഞദിവസം ജില്ലയിലെ മൂന്ന് താലൂക്കുകളിലായി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം നടത്തിയ സ്‌പോട് അഡ്മിഷനിലൂടെ 432 പേര്‍ പ്രവേശനം നേടിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇത് കണക്കുകളില്‍ മാത്രം ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതുവരെ അഡ്മിഷന്‍ ആയിട്ടില്ല. 

അതേസമയം വനവാസി വിദ്യാര്‍ത്ഥികള്‍ കൂടുതലായി താല്‍പര്യം കാണിക്കുന്ന ഹ്യൂമാനിറ്റീസ് സീറ്റുകള്‍ വേണ്ടത്രയില്ലായിരുന്നുവെന്നും ആരോപണമുണ്ട്. കൂടാതെ സയന്‍സ് ബാച്ച് തെരഞ്ഞെടുക്കാന്‍ ഈ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.