തൃശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കസ്റ്റംസ് നടത്തിയ തെരച്ചിലില്‍ 121 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു, 17 പേര്‍ അറസ്റ്റില്‍

Thursday 17 October 2019 8:59 am IST

തൃശ്ശൂര്‍: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ തെരച്ചിലില്‍ 121 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ തെരച്ചലിലാണ് ഇത് കണ്ടെത്താനായത്. വിപണിയില്‍ മുപ്പത് കോടി രൂപ വില മതിക്കുന്നതാണ് ഇവ. 

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും സ്വര്‍ണ്ണാഭരണ മൊത്ത വിതരണ ശാലകളിലും നടത്തിയ തെരച്ചിലിലാണ് കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും രൂപയും പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണം കടത്തുന്നതായി ജൂലൈ അവസാന ആഴ്ച്ച മുതല്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് പ്രവന്റീവ് ഡിവിഷന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.